അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് രജിഷ കാഴ്ചവെച്ചത്. പിന്നീട് പുറത്തിറങ്ങിയ താരത്തിന്റയെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ താരം തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്
ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്ക് ഇല്ല.’നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്നു മാത്രം. ഇങ്ങനെയുള്ള കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അത്തരത്തിലുള്ള കിട്ടണമെന്നില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്കിഷ്ടമല്ല. ഉള്ളിൽ കുട്ടിത്തത്തോടെ പെരുമാറണമെന്നല്ല ഉദ്യേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്ചൂരിറ്റിയില്ലാത്ത സ്വഭാവമുള്ള ആളുകളെ താൽപര്യമില്ല.സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണെന്റെ മനസ്സില്‍ രജിഷ പറഞ്ഞു.
Post Your Comments