
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധയമായ താരമാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായകന്മാരോടൊപ്പം പ്രയാഗ അഭിനയിച്ചിട്ടുണ്ട്.
സിനിമയോടൊപ്പം തന്നെ പഠനത്തിനു പ്രയാഗ തുല്യ പ്രധാന്യമാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ തിരക്കുകൾക്കിടയിലും തന്റെ ബിരുദ പഠനം പൂർത്തിയാക്കിയിരിക്കുകയാണ് പ്രയാഗ. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള തന്റയെ ചിത്രം പങ്കുവെച്ചുകൊണ്ടണ് ഈ അഭിമാന നിമിഷം പ്രയാഗ ആരാധകരെ അറിയിച്ചിരിക്കുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നുമാണ് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ തരാം ബിരുദം പൂർത്തിയാക്കിരിക്കുന്നത്.
Post Your Comments