Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsWorld Cinemas

13 വര്‍ഷം മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു; അച്ഛന്റെ മരണ സമയത്ത് ഇയാളെ പേടിച്ച്‌ വീട്ടില്‍ ഒളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

പാകിസ്താനില്‍ സംഭവം വിവാദമായിരിക്കുകയാണ്.

സിനിമാ മേഖലയില്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ വെളിപ്പെടുത്തിയത് സിനിമാ ലോകത്ത് വിവാദങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ മീടൂ ആരോപണവുമായി പാകിസ്ഥാനി സംവിധായകന്‍ രംഗത്ത്. 13 വര്‍ഷം മുന്‍പ് താന്‍ ബലാത്സംഗത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ജാമി എന്ന ജംഷേദ് മുഹമ്മദ്. മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് ജാമിയുടെ തുറന്നു പറച്ചില്‍.

അയാളെ താന്‍ നല്ല സുഹൃത്തായാണ് കണ്ടതെന്നും എന്നാല്‍ ഇന്നേക്ക് 13 വര്‍ഷം മുമ്പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബലാത്സംഗത്തെക്കുറിച്ച്‌ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. അവരുടെ മുന്നില്‍ ഞാന്‍ കോമാളിയാവുകയായിരുന്നു. എന്നാല്‍ ആറു മാസത്തെ ചികിത്സക്ക് ശേഷമാണ് ഷോക്കില്‍നിന്ന് കരകയറിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

read also:‘ഇത് ഞാൻ ഇന്ന് പറഞ്ഞതല്ല’; സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകൾ ഇനിയും പുറത്തുവരുമെന്നു ഷോൺ ജോർജ്

അത്ര വലിയ മാധ്യമ ഭീമനായതുകൊണ്ടാണ് അയാളെക്കുറിച്ച്‌ തുറന്നു പറയാന്‍ മടിച്ചതെന്നും ജാമി കൂട്ടിച്ചേര്‍ത്തു. ഇന്നും ആ പേര് പറയാന്‍ തനിക്ക് ധൈര്യമില്ലെന്നും പറഞ്ഞ ജാമി തന്റെ പിതാവ് മരിച്ചപ്പോള്‍ ഇയാള്‍ വീട്ടില്‍ വന്നിരുന്നുവെന്നും അന്ന് അച്ഛനെക്കുറിച്ച്‌ ഓര്‍ത്ത് കരയുന്നതിന് പകരം ഇയാളെ പേടിച്ച്‌ വീട്ടില്‍ ഒളിക്കുകയാണ് ചെയ്തതെന്നും പങ്കുവച്ചു. അച്ഛന്റെ വിയോഗത്തില്‍ ദുഃഖിച്ചിരിക്കുന്ന അമ്മയോട് അയാളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ പറയേണ്ടി വന്നു. തുറന്നു പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് അറിയാമെന്നും ആത്മഹത്യാ പരമാണെന്ന് അറിഞ്ഞുകൊണ്ടാണ് തുറന്നുപറയുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ വ്യക്തമാക്കി.

പാകിസ്താനില്‍ സംഭവം വിവാദമായിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോണ്‍ ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

shortlink

Related Articles

Post Your Comments


Back to top button