BollywoodCinemaGeneralLatest NewsNEWS

ഇടയ്ക്ക് അങ്കിത അച്ഛായെന്ന് വിളിക്കും; 27 കാരിയായ ഭാര്യയെക്കുറിച്ച് 52 കാരനായ ഭർത്താവിന്റയെ വെളിപ്പെടുത്തല്‍

പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയർന്നു വന്നിരുന്നത്.

വിവാഹം കഴിക്കുന്നതിന് പ്രായത്തിന് പ്രാധാന്യമില്ലെന്ന് തെളയിച്ചിരിക്കുകയാണ് മിലിന്ദ് സോമനും അങ്കിത കോണ്‍വാറും. 52 കാരനായ മിലിന്ദും 27 കാരിയായ അങ്കിതയും കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹിതരായത്. സീനിയര്‍ ഫ്‌ളൈറ്റ് അറ്റന്റഡന്റായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മിലിന്ദും അങ്കിതയും ഒരുമിച്ചത്.

 

പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയർന്നു വന്നിരുന്നത്.  ഇപ്പോഴിതാ ഈ ചോദ്യത്തിന് ഒരു വിഡിയോയിലൂടെ മറുപടിയുമായി എത്തിയിരിക്കുക്കയാണ് മിലിന്ദും അങ്കിതയും. ഇരുവരും ഒരുമിച്ചുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തംരഗമായി മാറിരിക്കുകയാണ് .

തങ്ങളുടെ രക്ഷിതാക്കള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. അങ്കിത എപ്പോഴെങ്കിലും തന്നെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യവും മിലിന്ദിന് നേരെ ഉയര്‍ന്നിരുന്നു.എന്നാൽ ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്ന മറുപടിയായിരുന്നു മിലിന്ദ് നല്‍കിയത്. അദ്ദേഹത്ത കണ്ടപ്പോള്‍ തനിക്ക് പ്രത്യേക വൈബ് ഫീല്‍ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിനും അതനുഭവപ്പെട്ടിരുന്നുവെന്നും തോന്നിയപ്പോഴാണ് ആ ബന്ധം പ്രണയമായി മാറിയതെന്നായിരുന്നു അങ്കിത പറയുന്നു. ഫോണ്‍ നമ്പര്‍ കൈമാറിയതിനെക്കുറിച്ചും ഡിന്നറിന് പോയതിനെക്കുറിച്ചുമൊക്കെ അങ്കിത വിഡിയോയിൽ പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button