GeneralLatest NewsMollywood

മഞ്ജു വാര്യർ ഈ നിർധന പട്ടിണി ജീവിതങ്ങളെ താറുമാറാക്കി; മഞ്ജുവിന് വൈരാഗ്യം തോന്നാൻ ഇടയായ സംഭവം വെളിപ്പെടുത്തി മാത്യു സാമുവൽ രംഗത്ത്

സംഭവത്തിന് ആസ്പദമായ കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ മാത്യു സാമുവൽ .

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തും എന്ന ഭയമുണ്ടെന്ന് കാട്ടി നടി മഞ്ജു പോലീസില്‍ പരാതിപ്പെട്ട സംഭവത്തില്‍ മാത്യു സാമുവല്‍ ആരാണ്? മഞ്ജുവിന് മറുപടിയുമായി എത്തിയ ശ്രീകുമാര്‍ മേനോന്റെ വാക്കുകളിലും മാത്യു സാമുവല്‍ എന്ന പേര് നിറഞ്ഞു നില്‍ക്കുന്നുണ്ട്. ”അതെ. മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു…?.”

ഇപ്പോൾ സംഭവത്തിന് ആസ്പദമായ കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ മാത്യു സാമുവൽ . ഒരു വീഡിയോ പങ്കു വച്ചാണ് മാത്യു സാമുവൽ മഞ്ജുവിനെ കുറിച്ച് തുറന്നു പറയുന്നത് .

”ഈ കാണുന്ന വീഡിയോയാണ് മഞ്ജു വാര്യർ ഞാൻ സൈബർ ആക്രമണം നടത്തി എന്ന് പറയുന്ന സംഭവം. ഇതിൽ കാണുന്നവർ ക്യാമറയുടെ മുൻപിൽ തുറന്ന് പറയുന്നു, 52 ആദിവാസി കുടുംബങ്ങൾ, ഏഴിൽപരം നിർധന മുസ്ലിം കുടുംബങ്ങൾ എന്നിവർ സെലിബ്രിറ്റി പബ്ലിസിറ്റിയിൽ ഇപ്പോഴും വഞ്ചിതരായി കഴിയുന്ന കഥ. ഇത് എന്റെ ടൈംലൈനിൽ പോസ്റ്റ്‌ ചെയ്തു. അത് തമിഴിലെ പല മീഡിയകളും വാർത്തയാക്കി എന്നെ ക്വൊട്ട് ചെയ്തു. ഈ റിപ്പോർട്ടിൽ പൂർണമായും ഉറച്ചു നിൽക്കുന്നു. മഞ്ജു വാര്യർ ഈ നിർധന പട്ടിണി ജീവിതങ്ങളെ താറുമാറാക്കി. നന്മമരം എന്ന് പേര് ഉണ്ടാകാൻ നടത്തിയ കപടനാടകം! ഈയുള്ളവൻ ഗ്രൗണ്ട് സിറോയിൽ നിന്നും റിപ്പോർട്ട്‌ ചെയ്തു.

നിയമപോരാട്ടത്തിൽ തെല്ലും പിന്നോട്ടില്ല. ഇപ്പോഴെങ്കിലും മഞ്ജു പ്രതികരിക്കാൻ തയ്യാറായല്ലോ എന്ന ആഹ്ലാദമുണ്ട്. ആദിവാസികളെ വഞ്ചിച്ച കേസിൽ നിയമപരമായ മുന്നേറ്റം വേണം എന്ന് തന്നെയായിരുന്നു പരക്കുനി കോളനി സന്ദർശിച്ചപ്പോൾ മനസിലുണ്ടായിരുന്നത്. ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല എന്ന് മഞ്ജു കരുതിയവർക്ക് ഇത്രയെങ്കിലും പിന്തുണയാകട്ടെ.” മാത്യു കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button