മോഡിലിംഗിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് മെറീന മൈക്കിൾ.ഇപ്പോഴിതാ സിനിമാമേഖലയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി എത്തിരിക്കുകയാണ് നടി.
വട്ടമേശ സമ്മേളനമെന്ന സിനിമയ്ക്കിടയില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് മെറീന മൈക്കിള്‍ എത്തിയിട്ടുള്ളത്. ഇത്തരത്തിലൊരു പേര് സിനിമയ്ക്ക് നല്‍കുമോയെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നു. എത്ര മോശമായിട്ട് അഭിനയിക്കാനാവുമോ അത്രയും മോശമായി അഭിനയിച്ചോളൂ എന്നായിരുന്നു സിനിമ തുടങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞത്. ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു മനസ്സില്‍ തോന്നിയത്.
അഞ്ചിലധികം പേരുണ്ടായിരുന്നു, എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു താന്‍. വലിയ പ്രൊഡക്ഷന്‍ ആണല്ലോ ഇതെന്നും ബെന്‍ ഒക്കെ ചെയ്ത വിപിൻ ആറ്റ്ലിയുടെ സിനിമയാണല്ലോ എന്നൊക്കെ കരുതിയാണ് സിനിമ സ്വീകരിച്ചത്. മുംബൈയില്‍ നിന്നാണ് നിര്‍മ്മാതാവ് എന്നായിരുന്നു അവര്‍ പറഞ്ഞത്. സെറ്റിലേക്ക് ചെന്നപ്പോള്‍ അവിടെ എല്ലാം ആര്‍ഭാടമായിരുന്നു. കുറേ ആര്‍ടിസ്റ്റുകളും കാരവാനുമൊക്കെയുണ്ടായിരുന്നു. നല്ലതൊന്നും നമുക്കാവശ്യമില്ല എന്ന തരത്തിലായിരുന്നു അവരുടെ നിലപാട്. നന്നായി എന്തെങ്കിലും ചെയ്താല്‍ അത് കട്ട് ചെയ്യും. മോശമായി ചെയ്യാനായി നിര്‍ബന്ധിക്കുകയായിരുന്നു.
തോക്കൊക്കെ ഉണ്ടായിരുന്നു അവരുടെ കൈയ്യില്‍. അവരുടെ നിര്‍ബന്ധത്തില്‍ ചെയ്യിപ്പിക്കുകയായിരുന്നു.വല്ലാതെ പേടിച്ച് പോയ സന്ദര്‍ഭം കൂടിയായിരുന്നു അത്. മോശം അഭിനേത്രിയായി അറിയപ്പെടാന്‍ തനിക്ക് താല്‍പര്യമില്ല. വിപിൻ ആറ്റ്ലി ആദ്യം കാണാൻ വന്നപ്പോൾ നൊമ്പര നിമിഷങ്ങൾ എന്ന പേരായിരുന്നു പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവുമായുള്ള വഴക്കിന് ശേഷം സിനിമയുടെ പേര് മാറ്റുകയായിരുന്നു. തന്‍റെ സിനിമയെക്കുറിച്ചോ താന്‍ അഭിനയിച്ച സീനുകളെക്കുറിച്ചോ ഒക്കെ ചോദിക്കുമ്പോൾ എങ്ങനെയാണ് ഈ പേര് പറയുകയെന്നും മെറീന ചോദിക്കുന്നു. തന്‍റെ കുടുംബത്തയും സുഹൃത്തുക്കളെയുമൊക്കെ ഇനി എങ്ങനെ അഭിമുഖീകരിക്കും, ഇപ്പോള്‍ തന്നെ ഇതേക്കുറിച്ച് പറഞ്ഞ് കളിയാക്കാനായി ചിലര്‍ തന്നെ വിളിക്കാറുണ്ടെന്നും താരം പറയുന്നു.
Post Your Comments