GeneralLatest NewsMollywood

ശ്രീകുമാര്‍ മേനോനെതിരെ ഫെഫ്കയ്ക്ക് മഞ്ജുവിന്റെ കത്തിന് പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണന്‍

മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കത്താണ് താരം ഫെഫ്കയ്ക്ക് നല്‍കിയത്.

നടി മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിജിപിയെ നേരില്‍ കണ്ടാണ്‌ മഞ്ജു പരാതി നല്‍കിയത്. അതിനു പിന്നാലെ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാരിയര്‍ ഫെഫ്കയുടെ പിന്തുണ തേടി. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കത്താണ് താരം ഫെഫ്കയ്ക്ക് നല്‍കിയത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്നും കത്തില്‍ മഞ്ജു പറയുന്നു.

read also: ‘ഇത് ഞാൻ ഇന്ന് പറഞ്ഞതല്ല’; സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകൾ ഇനിയും പുറത്തുവരുമെന്നു ഷോൺ ജോർജ്

shortlink

Related Articles

Post Your Comments


Back to top button