GeneralLatest NewsMollywood

മഞ്ജു വാര്യര്‍- ശ്രീകുമാര്‍ മേനോന്‍ വിഷയത്തില്‍ താര സംഘടനയായ അമ്മയുടെ പ്രതികരണം ഇങ്ങനെ

മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്നും ഇടവേള ബാബു

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്നു ഭയപ്പെടുന്നുവെന്ന് കാട്ടി നടി മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ ഇടപെടാനില്ലെന്ന് താര സംഘടനയായ അമ്മ. ഫെഫ്കയ്ക്ക് പിന്നാലെയാണ് അമ്മയും താരത്തെ കൈയൊഴിഞ്ഞിരിക്കുന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും മഞ്ജു അയച്ച കത്ത് ‘എഎംഎംഎ’യ്ക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു

എന്നാല്‍ മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് മഞ്ജു സംവിധായകനെതിരെ പരാതി നല്‍കിയത്. മഞ്ജു വാര്യര്‍- ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ഫെഫ്ക പറഞ്ഞത്. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ ഫെഫ്ക അംഗമല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button