മീ ടൂ ആരോപണവുമായി പ്രശസ്ത പാകിസ്ഥാനി സംവിധായകന്‍ ജാമി ( ജംഷേദ് മുഹമ്മദ്). 13 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചത്തെന്ന തുറന്നുപറച്ചില്‍ പാകിസ്ഥാനില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് .
13 വര്‍ഷം മുമ്പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തു. അന്ന് അയാളെ ഒന്നും ചെയ്യാത്തതില്‍ ഞാന്‍ സ്വയം പഴിക്കുന്നു. ബലാത്സംഗത്തെ കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. അവരുടെ മുന്നില്‍ ഞാന്‍ കോമാളിയാവുകയായിരുന്നു. എന്നാല്‍ ആറു മാസത്തെ ചികിത്സക്ക് ശേഷമാണ് ഷോക്കില്‍നിന്ന് കരകയറിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അത്ര വലിയ മാധ്യമ ഭീമനായതു കൊണ്ടാണ് അയാളെ കുറിച്ച് തുറന്നു പറയാന്‍ മടിച്ചത് എന്നാണ് ജാമി പറയുന്നത്. ഇന്നും ആ പേര് പറയാന്‍ തനിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ സംഭവം വിവാദമായതോടെ പ്രധാന മാധ്യമമായ ഡോണ്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
Post Your Comments