മതത്തിന്റെ പേരിൽ തനിയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ. സംസ്ഥാനം ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 11 മത് ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി അതിർത്തികൾ പൗരത്വം സിനിമ എന്ന സിനിമ വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് കമൽ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത് .
.
ഇന്ത്യ എന്ന രാജ്യത്തിനുപരി മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളിന്റയെ വ്യക്തിത്വം നിശ്ചയിക്കുന്നത്. മുസ്ലീം ആയതുകൊണ്ടും തന്റെ പേര് മുസ്ലീമിന്റേതായതു കൊണ്ടും വർഗീയമായ നിരവധി പ്രശ്നങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ചലച്ചിത്രമേളയിൽ പ്രത്യേക കാശ്മീർ പക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഇത്തരത്തിലുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടിയാണ്- കമൽ പറഞ്ഞു.
Post Your Comments