
സംവിധായകന് ശ്രീകുമാര്‍ മേനോനില്‍ നിന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാര്യര്‍ പരാതി നൽകിയ സംഭവത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. ന്യൂസ് 18 കേരളയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് ഭാഗ്യലക്ഷ്മി തന്റയെ നിലപാട് വ്യക്തമാക്കിയത്.
വാസ്തവമെന്താണ് എന്ന കാര്യത്തെക്കുറിച്ച് രണ്ടുപേര്‍ക്കും മാത്രമേ അറിയൂ. ശ്രീകുമാര്‍ മേനോന് ചെയ്തത് മഹാവൃത്തികേടായിപ്പോയി. മഞ്ജു വാര്യര്‍ എന്ന വ്യക്തി പോലീസിലേക്ക് പോയത് അത്ര മാത്രം അനുഭവിച്ചതിനാലാവാം. വേണമെങ്കില്‍ ഇദ്ദേഹത്തെ നാറ്റിക്കാന്‍ വേണ്ടി മഞ്ജു വാര്യര്‍ക്കും പോസ്റ്റിടാം, ജനങ്ങള്‍ അയാളേയും തെറി വിളിക്കും. എന്നാല്‍ വളരെ മാന്യമായി, നിയമപരമായി നീങ്ങുകയാണ് അവര്‍ ചെയ്തത്.
എന്നാല്‍ അദ്ദേഹം ചെയ്തത് അങ്ങനെയെല്ല. ഇത് പണ്ടത്തെ ഒരു ഫ്യൂഡലിസമാണ്. അതായത് ഞാന്‍ നിനക്ക് കുറേ ഉപകാരങ്ങള്‍ ചെയ്തു, അതിനര്‍ത്ഥം ജീവിതകാലം മുഴുവന്‍ നീ എന്റെ അടിമയായി ജീവിച്ചുകൊള്ളണമെന്ന് പറയുന്നത് പോലെയാണ് . ഇത്എവിടത്തെ ന്യായമാണ്. എനിക്ക് മനസ്സിലാവുന്നില്ല. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പരിഹസിച്ച് താറടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
അയാള്‍ക്ക് നഷ്ടപ്പെടാന്‍ യാതൊരു ഇമേജുമില്ല, എന്നാല്‍ മഞ്ജുവിന്റെ കാര്യം അങ്ങനെയല്ല. ആ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. വെറുതെ വഴിയിലൂടെ പോവുന്ന ഒരു സ്ത്രീയെ അല്ലല്ലോ ഇയാള്‍ കയറ്റിക്കൊണ്ടുവന്നത്. മഞ്ജു വാര്യര്‍ എന്ന് പറയുന്ന സ്ത്രീയുടെ പൊട്ടന്‍ഷ്യലും അവര്‍ക്ക് സമൂഹത്തിലുള്ളൊരു ആരാധനയും സ്വീകാര്യതയും മനസ്സിലാക്കി അത് മുതലെടുത്തത് ശ്രീകുമാര്‍ മേനോനല്ലേ ഭാഗ്യലക്ഷ്മി പറഞ്ഞു .
Post Your Comments