
ബോളിവുഡ് ഏറെ ആരാധകരുള്ള താരങ്ങളാണ് ആലിയയും രണ്‍ബീര്‍ കപൂറും. ഇരുവരുടെയും പ്രണയം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ആലിയ രണ്‍ബീര്‍ വിവാഹം അടുത്തവര്‍ഷം ജനുവരി 22ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഉമൈദ് ഭവന് പാലസില്‍ വച്ചാണ് വിവാഹം നടക്കുക എന്നു രേഖപ്പെടുത്തിയ ഒരു വിവാഹ ക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
കഴിഞ്ഞ ദിവസം മുംബൈ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ആലിയയോട് വിവാഹത്തെക്കുറിച്ച് നേരിട്ട് ചോദിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നു. ചോദ്യം കേട്ടതിന് പിന്നാലെ ഉറക്കെ ചിരിക്കുകയായിരുന്നു താരം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘ ഞാന്‍ എന്തു പറയാനാണ്’ എന്ന് ചോദിച്ച് നടന്നുനീങ്ങുകയായിരുന്നു.
വൈറലായ വിവാഹക്ഷണക്കത്തില്‍ ആലിയയുടെ അച്ഛന്റ് പേര് നല്‍കിയിരിക്കുന്നത് മുകേഷ് ഭട്ട് എന്നാണ്. അച്ഛന് മഹേഷ് ഭട്ടിന്റെ പേരിന് പകരം അമ്മാവന്റെ പേരാണ് ഇതില്‍ കാണാന്‍ കഴിയുക. ആലിയയുടെ പേര് എഴുതിയിരിക്കുന്നതില്‍ പോലും അക്ഷരത്തെറ്റ് കാണാം.
Post Your Comments