ക്യത്യ സമയത്ത് ആംബുലൻസ് ലഭിക്കതെ വന്നതോടെ സിനിമ നടിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. മറാത്തി നടി പൂജ സഞ്ജറും നവജാത ശിശുവുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. പൂർണ ഗർഭിണിയായിരുന്നു പൂജ പ്രസവ വേദന കൊണ്ട് പുളഞ്ഞെങ്കിലും ക്യത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കതെ വരികയായിരുന്നു.
ഒടുവില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച പൂജ പ്രസവിചെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടർന്ന് നടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ ഹിംഹോളിയിലുള്ള സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 40 കിലോ മീറ്റര്‍ ആകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ആംബുലന്‍സിന് അന്വേഷിച്ചെങ്കിലും അത് ലഭിക്കാതെ വരികയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിച്ചാണ് ബന്ധുക്കള്‍ നടിയെ സിവില്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ നടി മരിക്കുകയായിരുന്നു.
Post Your Comments