കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ശ്രീകല. ‘എന്റെ മാനസപുത്രി’ എന്ന പരമ്പരയിലെ സോഫിയയായി മലയാളി മനസ്സുകളില്‍ ഇടം നേടിയ ഈ താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു മാറി നില്ക്കുന്ന ശ്രീകലയുടെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു.
ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തിൽ നിന്നുള്ള തന്റെ വിഡിയോ താരം യൂട്യൂബിൽ പങ്കുവച്ചതാണ് വൈറലാകുന്നത്. ഭർത്താവ് വിപിനും മകനും ഒരു കസിനും ശ്രീകലയുടെ ഒപ്പമുണ്ട്. സംവേദാണ് ശ്രീകല–വിപിൻ ദമ്പതികളുടെ ഏകമകൻ.
Post Your Comments