നിമിഷയും രജീഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റാന്‍ഡപ്പ് എന്ന പുതിയ ചിത്രവുമായി എത്തുകയാണ് വിധു വിന്‍സെന്റ്. സംവിധായകന് ബി ഉണ്ണി കൃഷ്ണനും ആന്റോ ജോസഫുമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. ബി ഉണ്ണികൃഷ്ണന് നിര്‍മ്മിക്കുന്ന സിനിമ എന്ന നിലയിലുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായിക വിധു.
ബി ഉണ്ണികൃഷ്ണന് ഒരു കൊലപാതകിയല്ല, അറസ്റ്റിലാകുകയോ എന്തെങ്കിലും കാര്യത്തിന് പിടിച്ച് ജയിലിലിടുകയോ ചെയ്തതായി തന്റെ അറിവില്‍ ഇല്ലെന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വിധു പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
” വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയ്ക്ക് മൂലധനം ആവശ്യമാണ്. ആ പണം എങ്ങനെ കിട്ടിയതാണ് എന്നതിനെക്കാള്‍ അപ്പുറത്തേക്കാണ് സിനിമ മൂലധനം കൊണ്ട് മാത്രം ഓടുന്ന ഒന്നാണ് എന്ന സത്യം. ബി.ഉണ്ണികൃഷ്ണന് കോടതിസമക്ഷം ബാലന് വക്കീല്‍ പോലൊരു സിനിമ ചെയ്തു എന്നത് ശരിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിന് കൃത്യമായ ന്യായീകരണം ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മൂലധനത്തില്‍ അധിഷ്ഠിതമായ വ്യവസായമാണ് സിനിമ എന്നിരിക്കെ, ഈ കേസിലകപ്പെട്ട ആളും അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച ആളുകളും അവര്‍ക്ക് എതിര്‍പക്ഷത്തു നില്ക്കുന്ന ആളുകളുമൊക്കെ ഭാഗമായ സിനികള്‍ നിര്‍മ്മിക്കാനുള്ള പണം എങ്ങനെയാണ് വരുന്നത് എന്ന് അന്വേഷിച്ചാല്‍, അതിന് ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇവിടെ സിനിമാ വ്യവസായം ഉണ്ടാകില്ല എന്നത് നിങ്ങള്‍ക്കും അറിയുമല്ലോ.. പിന്നെ വിധു വിന്‍സെന്റ് സിനിമയിറക്കുമ്ബോള് മാത്രം ആര്‍ക്കാണിത്ര പ്രശ്നം? ” വിധു ചോദിക്കുന്നു.
Post Your Comments