
മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പൂജ ബത്ര. തമിഴ്, തെലുഗു ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമായ ഈ ബോളിവുഡ് സുന്ദരിയും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര ഇന്ത്യന്‍ വിപണികളില്‍ ഇതുവരെ ഇറങ്ങാത്ത കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പൂജ ബത്ര.
ടെസ്ലയുടെ മോഡല്‍ 3 കാര്‍ ആണ് പൂജ സ്വന്തമാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നാണ് പൂജ കാര്‍ വാങ്ങിയത് എന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ മാത്രമെ ടെസ്ലയുടെ മോഡല്‍ 3 ഇന്ത്യന്‍ വിപണികളിലെത്തൂ.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.
Post Your Comments