നീണ്ട ഇടവേളയ്ക്ക് ശേഷം നടന് സായിക്കുമാറും മകള്‍ക്കും ഒപ്പമുള്ള ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ബിന്ദു പണിക്കര്‍. സായ് കുമാറുമൊത്തു കേട്ട വിവാദത്തെക്കുറിച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കർ തുറന്നു പറയുന്നു.
”ബിജുവേട്ടൻ മരിച്ചിട്ട് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ. ആയിടെ സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് നിർബന്ധിച്ച് അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി.
read also: എന്നോട് അദ്ദേഹം സിനിമ ഉപേക്ഷിക്കാന്‍ പറഞ്ഞു പകരം 25 ഏക്കര്‍ കാപ്പിത്തോട്ടം:ഭദ്രന് പറയുന്നു!
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു എന്റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്. ആറു മാസം മുന്‍പ് 2019 ഏപ്രിൽ 10 നാണ് വിവാഹം റജിസ്റ്റർ ചെയ്തത്. ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല” ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments