സിനിമയുടെ തുടക്കകാലത്ത് പ്രതിസന്ധികള്‍ അതിജീവിച്ചാണ് താന്‍ മലയാള സിനിമയുടെ സംവിധാന നിരയിലേക്ക് എത്തിയതെന്ന് ഭദ്രന്. അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്ത് വളരെ തുശ്ചമായ ശമ്പളമാണ് ലഭിച്ചിരുന്നതെന്നും പറയുന്ന വേതനം ഒരു നിര്‍മ്മാതാക്കളും താരറില്ലെന്നും ഭദ്രന് പറയുന്നു.
‘ഉമ ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് ഞാന്‍ എന്റെ ഗ്രാന്‍ഡ് ഫാദറിനു ഒരു കത്തെഴുതി. പാപ്പച്ചി എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയില്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുന്ന സമയത്ത് വളരെ ചെറിയ പ്രതിഫലാണ് ലഭിച്ചിരുന്നത്. പറയുന്ന പൈസ പോലും നിര്‍മ്മാതാക്കള്‍ തരാറില്ലായിരുന്നു,അങ്ങനെ എന്റെ കഷ്ടപ്പാട് വിവരിച്ച് ഞാന്‍ പാപ്പച്ചിക്ക് കത്തെഴുതി. കോര്‍പ്പറേഷനിലെ പൈപ്പ് വെള്ളം മാത്രം കുടിച്ചാണ് ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്നൊക്കെ പറഞ്ഞു കൂടുതല്‍ ഓവര്‍ ആക്കി എഴുതി. എനിക്ക് മാസവും അഞ്ഞൂറ് രൂപ പാപ്പച്ചി തരണമെന്നും അഭ്യര്‍ഥിച്ചു. കത്ത് വായിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞുവെന്നാണ് കേട്ടത്, ഉടന്‍ തന്നെ എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു,എന്നിട്ട് അദ്ദേഹം പറഞ്ഞു എന്റെ പോന്നു മോന് എന്തിനാണ് സിനിമയിലേക്ക് പോയത് അതൊക്കെ ഉപേക്ഷിക്കൂ പാപ്പച്ചി നിനക്ക് 25 ഏക്കര്‍ കാപ്പിത്തോട്ടം എഴുതി തരാം അത്രയ്ക്കും വാത്സല്യമായിരുന്നു എന്റെ ഗ്രാന്‍ഡ് ഫാദറിനു എന്നോട്’. ‘സഫാരി ടിവി’യിലെ ‘ചരിത്രം എന്നിലൂടെ’ എന്നെ പ്രോഗ്രാമില്‍ ഭദ്രന് പങ്കുവെച്ചത്.
Post Your Comments