GeneralLatest NewsMollywood

മാമാങ്കത്തിലെ വസ്ത്രധാരണ രീതിയെ പറ്റി ആശങ്കപ്പെട്ടിരുന്നു; അനുസിത്താര

വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്

മമ്മൂട്ടി നായകനായി എത്തുന്ന ചരിത്ര സിനിമ മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. എം പദ്മകുമാര്‍ ഒരുക്കുന്നമാമാങ്കത്തിലേക്ക് ആദ്യം വിളിച്ചപ്പോള്‍ താന്‍ വസ്ത്രങ്ങളെ കുറിച്ചാണ് ആശങ്കപ്പെട്ടതെന്ന് നടി അനു സിത്താര.

വളരെ കുറച്ച്‌ ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളുവെന്നും മാമാങ്കം പോലൊരു വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ അനു സിത്താര ചിത്രത്തിലെ വസ്ത്രധാരണ രീതിയെ പറ്റി ആശങ്കപ്പെട്ടിരുന്നതായും എന്നാല്‍ തനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് ഒരുക്കിയതെന്നും വ്യക്തമാക്കി

വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, എന്നിങ്ങനെ വലിയ ഒരു താര നിര അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button