മലയാളത്തിന്റെ പ്രിയ താര ജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ്. ഹിറ്റ് സംവിധായകന് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരു താരങ്ങളുടെയും തിരിച്ചു വരവ്. ദുല്‍ഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ശോഭന അഭിനയിക്കുന്ന സീനുകൾ പലപ്പോഴും ഒരു ടേക്ക് മാത്രമേ എടുക്കാറുള്ളൂ എന്നു അനൂപ് സത്യൻ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ”കുറച്ചു ദിവസങ്ങൾക്കു മുൻപ് കടൽത്തീരത്തുവെച്ച് ഒരു സീൻ ഷൂട്ട് ചെയ്തിരുന്നു. മുൻപ് പ്ലാൻ ചെയ്തിരുന്നതുപോലെ എല്ലാം പെട്ടെന്നു തീർത്തു. പെട്ടെന്ന് സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു രംഗം എടുക്കണമെന്ന് എനിക്കു തോന്നി. ആ രംഗത്തെക്കുറിച്ച് എനിക്ക് കൂടുതലായി വിശദീകരിച്ചു കൊടുക്കാനും കഴിഞ്ഞില്ല. ലൈറ്റ് പെട്ടെന്നു പോകുമെന്ന് തോന്നയതിനാൽ പെട്ടെന്ന് ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് സംഭാഷണം ഞാൻ പ്രോംപ്റ്റ് ചെയ്തുകൊടുക്കാം, അഭിനയിച്ചുകൊള്ളാൻ പറഞ്ഞു. ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ ശോഭന മാഡത്തിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു.” അനൂപ് പങ്കുവച്ചു
Post Your Comments