GeneralLatest NewsMollywood

ആകാശഗംഗയെ ജീന്‍സ് ഇടീക്കാന്‍ കഴിയില്ല; തന്നെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തുന്നവരെ തിരിച്ചറിഞ്ഞു!!

വ്യക്തിപരമായി ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമർശനങ്ങൾക്കും വൃത്തികെട്ട കമൻറുകൾക്കും പുല്ലു വില

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശ ഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ വീണ്ടും എത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ തരംഗമായതിന്റെ സന്തോഷം സംവിധായകന്‍ വിനയന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറല്‍.

വിനയന്റെ പോസ്റ്റ്‌

“ആകാശഗംഗ॥” ട്രെയിലർ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെൻഡ്രിംഗിൽ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയിൽ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെൻകിലും വളരെ ഇൻട്രസ്ററിംഗ് ആയ ഒരു ഫിലിം മേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ ഞാൻ ഏറ്റെടുത്തത്.. അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .. നവംബർ ഒന്നിന് തീയറ്ററിൽ കണ്ട് നിങ്ങൾ വിലയിരുത്തു..

മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നിൽക്കുന്ന പ്രതികാരദുർഗ്ഗയും പ്രണയാർദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോൾ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെൻകിലും പറയാൻവേണ്ടി പറയുന്നവരോട്..

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല..?

പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതൽ ഭയത്തിൻെറയും ആകാംഷയുടെയും വേറിട്ട ആസ്വാദന തലങ്ങൾഈചിത്രത്തിൽ കാണാൻ കഴിയും..ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവും ഉണ്ട്.. ഏതായാലും ഹൊറർ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിൻെറ സ്വീകാര്യതയിൽ പോലും കാണുന്നത്..

അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമർശനങ്ങൾക്കും വൃത്തികെട്ട കമൻറുകൾക്കും പുല്ലു വില കൊടുത്തുകൊണ്ട് കേരളം മുഴുവൻ ഈ ട്രെയിലർ ചർച്ചചെയ്യപ്പെടുന്നത്.. ആശൻകാകുലരായ ആ സുഹൃത്തുക്കളെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.. അവർക്കും എൻെറ സ്നേഹംനിറഞ്ഞ നല്ല നമസ്കാരം..
നവംബർ ഒന്നിന് റിലീസ് ചെയ്യുമ്പോൾ ട്രെയിലർ പോലെ ചിത്രവും ചർച്ചചെയ്യപ്പെടും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.. എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കൾക്കളോടും നന്ദിയും സ്നേഹവും പ്രകിശാപ്പിച്ചു കൊള്ളട്ടെ..

shortlink

Related Articles

Post Your Comments


Back to top button