സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ അക്കൌണ്ടുകള്‍ ധാരാളമായി കണ്ടുവരുന്നു. അതിലൂടെ പെണ്‍കുട്ടികളോട് ചാറ്റ് ചെയ്യുന്ന വിരുതന്മാര്‍ക്കെതിരെ വീണ്ടും പരാതിയുമായി ഉണ്ണി മുകുന്ദന്‍ രംഗത്ത്.
‘നമ്മുടെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ ഐഡികളുണ്ടാക്കുന്നു. എന്നിട്ട് പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ വിഷയത്തില്‍ പരാതി നല്‍കിയപ്പോള്‍ കൊല്ലത്ത് നിന്നും ചില പയ്യന്‍മാരെ പൊക്കിയിരുന്നു.. പതിനേഴും പതിനെട്ടും വയസ്സുള്ള പിള്ളേരായിരുന്നു. അന്ന് അവര്‍ ചെറുപ്പമല്ലേയെന്നും കൈയബദ്ധം പറ്റിപ്പോയെന്നുമെല്ലാം അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും ഒക്കെ വന്നു കരഞ്ഞു പറഞ്ഞതുകൊണ്ട് അവര്‍ക്ക് താക്കീത് നല്‍കി വിട്ടയയ്ക്കുകയാണുണ്ടായിട്ടുള്ളത്. പെണ്‍കുട്ടികളുമായുള്ള സംഭാഷണങ്ങളും ഫോട്ടോകളുമെല്ലാം പുറത്തു വിട്ടാല്‍ അവരുടെ ഭാവി പോകുമെന്നെല്ലാം പറയുമ്പോള്‍ നമുക്കും പാവം തോന്നുല്ലോ. അവര്‍ തന്നെയാണോ ഇതിനു പിന്നില്‍ എന്നറിയില്ല, എങ്കിലും ഞാന്‍ ഇതിനെതിരെ പ്രതികരിക്കുന്നില്ല, നടപടിയെടുക്കുന്നില്ല എന്ന തോന്നലാകാം ഇത്തരക്കാരെ വീണ്ടും ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. ” താരം പരാതിയെക്കുറിച്ച് പറഞ്ഞു.
”iam unnimukundan എന്നാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ ഐഡി. അത് iam.unnimukundan എന്നെഴുതി, ഐഡി ഉണ്ടാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് റിക്വസ്റ്റുകള്‍ അയയ്ക്കുന്നു. ആളുകള്‍ അവര്‍ ഞാനെന്ന് വിശ്വസിച്ച് ചാറ്റ് ചെയ്യുന്നു.” ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. കൂടാതെ ഇനി ഇത്തരക്കാര്‍ ആരായാലും പ്രായം നോക്കാതെ പിടികൂടുക, ജയിലില്‍ പിടിച്ചിടുക. എന്നോടു ചോദിക്കരുത് എന്നതാണ് ഇനി എന്റെ നിലപാട്. പോലീസുകാരോടു സംസാരിച്ചിരുന്നുവെന്നും താരം പങ്കുവച്ചു.
Post Your Comments