ഭാര്യ ജാമിയ സഹീറിന് ജന്മദിനാശംസകള് നേര്‍ന്ന് നടന് സൗബിന് ഷാഹിര്‍. മകന് ഒര്‍ഹാനൊപ്പം മാലിയിലാണ് ജാമിയയുടെ പിറന്നാള്‍ ആഘോഷം. അവിടെ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
സമൂഹ മാധ്യമത്തില്‍ സൗബിന് പങ്കുവച്ച കുറിപ്പ് ഇങ്ങനെ.. ‘എന്റെ പ്രിയപ്പെട്ട ജാമിക്ക്, ജന്മദിനാശംസകള്… നീയാണ് എന്റെ വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരവും പരിപൂര്ണവുമാക്കുന്നതിന് നന്ദി. ഏറ്റവും മോശം കാലത്തും നീ നമുക്കു ചുറ്റുമുള്ള നല്ലതിനെ കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു…
നീയാണ് എന്റെ വീട്, എന്റെ ലോകം, ഇനിയുള്ള എന്റെ ജീവിതം മുഴുവന്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജാമിയ സഹീര്‍. നീയെന്റെ തിളങ്ങുന്ന നക്ഷത്രമാണ്”
Post Your Comments