തനിക്കെതിരെ നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയെന്ന് ഷെയ്ന് നിഗം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ജോബി ജോര്‍ജ് -ഷെയ്ന് നിഗം വിഷയത്തില്‍ നടന് പിന്തുണയുമായി സംവിധായകന് പി.ജി പ്രേംലാല്‍. അബിക്കയെ പോലെ തന്നെയാണ് ഷെയ്നെന്നും ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് ഒരാളെ തളര്‍ത്താനുള്ള ശ്രമങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സംവിധായകന് പറഞ്ഞു. അബിക്കയില്‍ കണ്ട് സൗമ്യതയും വിനയവും ഷെയ്ന് നിഗമിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷെയ്ന് നിഗം കുര്‍ബാനിയുടെ ഷൂട്ടിംഗിന് പോയതും ഈ ചിത്രത്തിന് വേണ്ടി ഗെറ്റപ്പ് മാറ്റിയത് തന്റെ ചിത്രത്തിനെ ബാധിച്ചെന്നും ആരോപിച്ചുമാണ് ഷെയ്ന് നിഗത്തെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഒരു നടന് സിനിമയ്ക്ക് കൊടുത്ത ഡേറ്റ് മാറിപ്പോകുന്നത് മലയാളസിനിമയില്‍ ഇതാദ്യമായിട്ടല്ലെന്നും ഇന്നത്തെ സീനിയറും ജൂനിയറുമൊക്കെയായിട്ടുള്ള താരങ്ങളുടെ ആദ്യകാല സിനിമകളില്‍ പലതിന്റെയും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കുമൊക്കെ അങ്ങനെ എത്രയെത്ര കഥകള്‍ പറയാനുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്ത പ്രേംലാല്‍ സിനിമ ഒരുപാടു മനുഷ്യര്‍, കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ്. അവിടെ ഭീഷണിപ്രയോഗങ്ങളും വെല്ലുവിളികളും അസഭ്യവര്‍ഷവുമൊക്കെ അംഗീകരിക്കാവുന്ന കാര്യങ്ങളേയല്ലയെന്നും വ്യക്തമാക്കി
Post Your Comments