തീവണ്ടിയെന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംയുക്ത മേനോന്. ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനവും ടൊവിനോ തോമസിനെ തള്ളുന്ന രംഗവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഉയരെയില്‍ അതിഥിയായെത്തിയ സംയുക്ത കല്‍ക്കിയിലും എടക്കാട് ബറ്റാലിയനിലും ടൊവിനോയ്ക്കൊപ്പം വീണ്ടും എത്തി.
ടോവിനോയ്ക്കൊപ്പം ജെബി ജംഗക്ഷനില്‍ അതിഥിയായി താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു. തീവണ്ടിയിലെ ഷൂട്ടിംഗിനിടയിലല്ല ജീവിതത്തില്‍ താന്‍ ഒരാളെ ശരിക്കും തല്ലിയിരുന്നുവെന്ന് സംയുക്ത പങ്കുവച്ചു. ”ശ്വാസംമുട്ടുള്ള ആളാണ് അമ്മ. അടുത്തുനിന്ന് ആരെങ്കിലും സിഗരറ്റ് വലിക്കുകയാണെങ്കില്‍ ഒഴിഞ്ഞുനില്‍ക്കാറാണ് പതിവ്. എന്നാല്‍ അന്ന് അതിനുള്ള സ്ഥലമുണ്ടായിരുന്നില്ല. വലിച്ചുകൊണ്ടിരിക്കുന്നയാളോട് താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
ഇത് സ്മോക്കിംഗ് പ്ലേസല്ലെന്നും അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടെന്നുമായിരുന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ അയാള്‍ വളരെ മോശം വാക്കുകളായിരുന്നു പറഞ്ഞത്. ഇത് കണ്ട് അമ്മ പാനിക്കായി, ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നൊക്കെയായിരുന്നു പറഞ്ഞത്. ” എന്നാല്‍ ഈ സംഭവം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ടൊവിനോ തോമസിന്റെ മറുപടി.
Post Your Comments