GeneralLatest NewsMollywood

ശാരീരികവും മാനസികവുമായ പീഡനം!! പത്തൊൻപത് ദിവസം മാത്രം നിലനിന്ന നടി രചനയുടെ ദാമ്പത്യം!!

ദേവമാതാ സ്‌കൂളില്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ അദ്ധ്യാപികയായിരുന്നു രചന നാരായണന്‍കുട്ടി

മറിമായത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണൻകുട്ടി. തീര്‍ഥാടനം എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. ജയറാം നായകനായ ലക്കി സ്റ്റാറിലൂടെ നായികയായി എത്തിയ രചനയുടെ പുതിയ ഷോര്‍ട്ട് ഫിലിം വഴുതന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ആരാധകര്‍ക്ക് അധികം അറിയില്ല.

സിനിമയില്‍ സജീവം ആകുന്നതിനു മുന്പ് തന്നെ വിവാഹിതയും വിവാഹമോചിതയുമായിക്കഴിഞ്ഞിരുന്നു രചന. ദേവമാതാ സ്‌കൂളില്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ അദ്ധ്യാപികയായിരുന്നു രചന നാരായണന്‍കുട്ടി. ഒപ്പം തന്നെ മികച്ചൊരു നര്‍ത്തകിയായും രചന പേരെടുത്തിരുന്നു.

2011ലായിരുന്നു രചന അരുണ്‍ സദാശിവനുമായുള്ള രചനയുടെ വിവാഹം നടന്നത്. എന്നാല്‍ വെറും 19 ദിവസം മാത്രമായിരുന്നു ഈ വിവാഹബന്ധം നീണ്ടുനിന്നത്. വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടെത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്ബത് ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. തൊട്ടടുത്ത വര്‍ഷം തന്നെ രചന ഡിവോഴ്‌സ് ഫയല്‍ ചെയ്തു. മാനസികമായും ശാരീരികമായും ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചെന്ന് രചന പിന്നീട് വ്യക്തമാക്കി. സന്തുഷ്ടമായിരിക്കുമെന്ന് കരുതിയ വിവാഹജീവിതം തകര്‍ന്നതോടെ ഏറെ വിഷമത്തിലേക്ക് വീണ രചന ജോലിയില്‍ തിരികെ പ്രവേശിച്ചു.

വിവാഹത്തെക്കുറിച്ച് അടുത്തിടെ രചന ഒരു അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ..”ഞാനിപ്പോള് വിവാഹം കഴിച്ചതുപോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രമെന്നും’

shortlink

Related Articles

Post Your Comments


Back to top button