താര സുന്ദരിമാര്‍ തമ്മില്‍ വഴക്കാണെന്നാണ് മാധ്യമ സൃഷ്ടി. എന്നാല്‍ മലയാള സിനിമയില്‍ മഞ്ജു വാര്യര്‍, പൂര്‍ണിമ, ഗീതു മോഹന്‍ദാസ് എന്നിവരുടെ സൗഹൃദം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഒന്നിച്ച് യാത്രചെയ്തും, സിനിമ കണ്ടുമൊക്കെ തങ്ങളുടെ സൗഹൃദനിമിഷങ്ങള്‍ ആഘോഷമാക്കാറുണ്ട് മൂവരും. ഇപ്പോഴിത പൂര്‍ണിമ നടത്തിയ മുംബൈ യാത്രയ്ക്കിടെ ഉണ്ടായ ഒരു രസകരമായ സംഭവം ചര്‍ച്ചയാകുന്നു.
മുംബൈയില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് എയര്‍പ്പോര്‍ട്ടിലെത്താന്‍ താമസിച്ചതു കാരണം ജീവിതത്തില്‍ ആദ്യമായി ഫ്ലൈറ്റ് കിട്ടാതെപോയ കഥ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ. എന്നാല്‍ ഇതിന്റെ കാരണം തിരക്കിയ ആരാധകന് പൂര്‍ണിമ കൊടുത്ത മറുപടി ഈ താര സുന്ദരിമാരുടെ സൗഹൃദമാണ്.
ഫ്ലൈറ്റ് യാത്ര ഉള്ള ദിവസം ഒരു കാരണവശാലും ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത് എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പുര്‍ണിമ കുറിച്ചത്. മഞ്ജുവിനും ഗീതുവിനും ഒപ്പമാണ് മുംബൈയിലെ അവസാന ദിനം പൂര്‍ണിമ ചിലവിട്ടത്.
Post Your Comments