GeneralLatest NewsTV Shows

വാനമ്പാടിയുടെ ചിത്രീകരണത്തിനിടയില്‍ അപകടം; രുക്കുവിന് പരിക്ക്!!

വാനമ്പാടിയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞായിരുന്നു

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് വാനമ്പാടി. ജനപ്രിയ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്‌. സായ് കിരണ്‍ റാം, ഗൗരി കൃഷ്ണന്‍, സുചിത്ര നായര്‍, രാജീവ് പരമേശ്വരന്‍, സോന ജെലിന്‍, ബാലു മേനോന്‍, ഉമ ദേവി നായര്‍, സീമ ജി നായര്‍, പ്രിയ മേനോന്‍ തുടങ്ങി നിരവധി പേരാണ് പരമ്പരയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരായത്. നായികയായ പത്മിനിയുടെ അമ്മ വേഷത്തിലെത്തുന്ന പ്രിയ മേനോനും ആരാധകരേറെയാണ്

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രിയ മേനോന്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വാനമ്പാടിയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. തെന്നിവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് കാലിന് പരിക്കേറ്റുവെന്നും വിശ്രമത്തിലാണ് താനെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദിിയെന്നുമറിയിച്ചാണ് പ്രിയ മേനോന്‍ എത്തിയത്. പെട്ടെന്ന് അസുഖം ഭേദമാവട്ടെയെന്നും പൂര്‍വ്വാധികം ശക്തിയോടെ അഭിനയത്തില്‍ സജീവമാവണമെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button