CinemaGeneralLatest NewsMollywoodNEWS

ആ കൂട്ടത്തില്‍ നിന്‍റെ ഗേള്‍ ഫ്രണ്ടും ഉണ്ടാകും: ബിജു മേനോന്‍റെ മകനോട് ലാല്‍ ജോസ്

'വനിത'യാണ്‌ നാട്ടിലെ എല്ലാ പെണ്‍കുട്ടികളും കാണുന്നതാണ്

ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രം ’41’ ന്‍റെ വിശേഷങ്ങളുമായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസും ബിജു മേനോനും ഒന്നിച്ചിരിക്കുമ്പോള്‍ ഭൂതകാല സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും വായനക്കാരെ കയ്യിലെടുക്കുകയാണ്. ബിജു മേനോന്റെ മകന്‍ ദക്ഷും ഫോട്ടോ ഷൂട്ടിനായി ഇരുവര്‍ക്കുമൊപ്പം തയ്യാറെടുക്കുമ്പോള്‍ ലാല്‍ ജോസ് ബിജു മേനോന്റെ മകനോടായി ഒരു തമാശ പങ്കുവെച്ചു.

‘വനിത’യാണ്‌ നാട്ടിലെ എല്ലാ പെണ്‍കുട്ടികളും കാണുന്നതാണ്. ആ കൂട്ടത്തില്‍ നിന്റെ ഗേള്‍ ഫ്രണ്ടും ഉണ്ടാകും. അത് കൊണ്ട് നന്നായി ചിരിക്കൂവെന്ന്’ ഫോട്ടോ ഷൂട്ടിനു തയ്യാറായ ദക്ഷിനോട് ലാല്‍ ജോസ് പങ്കുവെച്ചു.

തന്റെ സൗഹൃദങ്ങളുടെ ലിസ്റ്റില്‍ ബിജുമേനോനു പ്രഥമ സ്ഥാനമാണ് ഉള്ളതെന്നും, നാളെ സിനിമയില്‍ നിന്ന് പുറത്തു പോയാലും ബിജുവിന്റെ അടുത്തെത്തിയാല്‍ ഒരു നേരത്തെ ചായയും ഭക്ഷണവും കിട്ടുമെന്ന കാര്യം ഉറപ്പാണെന്നും ലാല്‍ ജോസ് പറയുന്നു.

‘നാളെ സിനിമയില്‍ നിന്ന് പുറത്തു പോയാലും, ബിജുവിന്റെ അടുത്തെത്തിയാല്‍ ഒരു നേരത്തെ ചായയും ഭക്ഷണവും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്‌. ഇങ്ങനെ ധൈര്യമുള്ള സൗഹൃദങ്ങള്‍ കിട്ടുന്നത് സിനിമയില്‍ വലിയ ഭാഗ്യമാണെന്ന് അറിയാം. അതുപോലും ഇല്ലാത്തവരാണ് മഹാഭൂരിപക്ഷവും’, ലാല്‍ ജോസ് പറയുന്നു. ലാല്‍ ജോസിന്റെ ഭൂരിഭാഗം സിനിമകളും ബിജു മേനോന്‍ പ്രധാന്യമേറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ലാല്‍ ജോസിന്റെ സിനിമയില്‍ ഇതാദ്യമായാണ് ബിജു മേനോന്‍ നായകനാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button