ഹോട്ടലില്‍ അമിത വല ഭക്ഷണത്തിനു ഈടാക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ യുവ സംവിധായകന്‍ അനീഷ് ഉപാസന പങ്കുവച്ച പോസ്റ്റ് സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നു.
മാറ്റിനി, സെക്കന്‍ഡ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അനീഷ് ഉപാസന. ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ബില്‍ ആണ് പങ്കുവച്ചിരിക്കുന്നത്. 11 തരം ഭക്ഷണവും വെള്ളവും ചേര്‍ത്ത ബില്‍ തുക വെറും 4.32 ലക്ഷം മാത്രം!
അയ്യോ! എന്ന് പറഞ്ഞു മൂക്കത്തു വിരല്‍ വയ്ക്കും മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇന്ത്യന്‍ രൂപയല്ല. സൊമാലിലാന്റ് എന്ന സ്ഥലത്തു നിന്നാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വില എന്തെന്ന് ലോകര്‍ക്ക് മുന്നില്‍ പഠിപ്പിച്ച സൊമാലിയയിലാണ് ഈ ഹോട്ടല്‍. അവിടുത്തെ ഇന്ത്യന്‍ ഭക്ഷണശാലയിലേ ബില്‍ ആണ് താരം ഷെയര്‍ ചെയ്തത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് ഇവിടുത്തെ കറന്‍സി.
10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1 .22 രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! ഇനി ഒന്ന് കണക്കു കൂട്ടി നോക്കിക്കോളൂ.
Post Your Comments