ബാലതാരമായി സിനിമയിലേയ്ക്ക് എത്തിയ താരമാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളിയുടെ നായികയായി എത്തിയ മഞ്ജിമ ഇപ്പോള്‍ തമിഴകത്താണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗൗതം മേനോന്റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴിൽ അരങ്ങേറിയ താരം ഗൗതം കാര്‍ത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവിൽ അഭിനയിച്ചത്. വിഷ്ണു വിശാലിന്റെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിലും അഭിനയിച്ച മഞ്ജിമ ഒരു അപകടം മൂലം വിശ്രമത്തിലാണിപ്പോള്‍
കാലിന്റെ ശസ്ത്രക്രിയ വിവരങ്ങളും പതിയെ സുഖം പ്രാപിക്കുന്ന വിവരങ്ങളും മഞ്ജിമ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ ജീവിതത്തിൽ ഒരു സംഭവമുണ്ടായെന്നും അതിനെതുടര്‍ന്ന് ചെറിയൊരു ശസ്ത്രക്രിയയും നടത്തിയെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
” അടുത്ത ഒരു മാസം ഇനി കിടക്കയിൽ വിശ്രമം. മുമ്പ് തന്നോട് ആളുകള്‍ ചോദിച്ചിട്ടുണ്ട്, എന്താണ് ജീവിതത്തിൽ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വഷമഘട്ടം എന്ന്. അന്നെന്റെ ഉത്തരം ഭാഗ്യവശാൽ ഇതുവരെ അങ്ങനെ ഒന്നില്ല എന്നായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്കൊരു വ്യത്യസ്തമായ ഉത്തരമുണ്ട്. ഇപ്പോള്‍ ആദ്യത്തെ കുറച്ചുദിവസങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഉടൻ ഏറെ സ്നേഹിക്കുന്ന അഭിനയലോകത്തേക്ക് തിരിച്ചെത്തും” എന്നും താരം ഇൻസ്റ്റയിൽ കുറിച്ചു
Post Your Comments