നാടാകാഭിനയത്തില് നിന്ന് സിനിമാഭിനയത്തിലെത്തുമ്പോള് നടന് വിജിലേഷ് ഏറെ വ്യത്യസ്തനാണ്. രണ്ടും രണ്ടുതരം അഭിനയ കെമസ്ട്രിയാണെന്ന് മനസിലാക്കിയുള്ള വിജിലേഷിന്റെ അഭിനയം സിനിമ ആഘോഷമാക്കുമ്പോള്‍ ഒട്ടേറെ പുതിയ പ്രോജക്റ്റുകളാണ് വിജിലേഷിനെ കാത്തിരിക്കുന്നത്. പേരാമ്പ്രയിലെ അപൂര്‍വ്വം സിനിമാക്കാരില്‍ ഒരാളായ വിജിലേഷ് തന്റെ നാട്ടിലുണ്ടായ നിപ്പ രോഗത്തിന്റെ തീവ്രതെയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
വിജിലേഷിന്റെ വാക്കുകള്‍
‘പേരാമ്പ്രയാണ് വീട് എന്ന് പറയുമ്പോള്‍ മിക്കവരും നിപ്പയുടെ കാര്യം ചോദിക്കും. ശരിക്കും പേടിപ്പെടുത്തിയ ദിനങ്ങളായിരുന്നു അത്. നിപ്പയുടെ തുടക്കത്തില്‍ ഞാന്‍ വാഗമണില്‍ വരുത്തന്റെ ഷൂട്ടിംഗിലായിരുന്നു. തിരിച്ചു വരുമ്പോഴേക്കും പേരാമ്പ്ര ടൌണിലൊന്നും ആളുകളില്ല. പുറത്തിറങ്ങുന്നവര്‍ തന്നെ മാസ്ക് വെച്ചാണ് നടക്കുന്നത്. വീട്ടിലെത്തിയപ്പോള്‍ മാവ് നിറയെ പഴുത്ത മാമ്പഴം നില്ക്കുന്നു. പക്ഷെ ആരും അതില്‍ ഒന്ന് പോലും കഴിക്കുന്നില്ല. എല്ലാം പേടിയോടെ മാത്രം കണ്ടിരുന്ന കാലം. വല്ലാത്ത ഭീതിയായിരുന്നു ചുറ്റിലും. കുറേക്കാലമെടുത്തു ആ ഞെട്ടലില്‍ നിന്ന് ആളുകള്‍ പുറത്ത് വരാന്‍. എങ്കിലും നിപ്പയെ ഇത്രയൊക്കെ നമുക്ക് പ്രതിരോധിക്കാനായല്ലോ അതോര്‍ക്കുമ്പോള്‍ ആശ്വാസം തോന്നുന്നു’.
Post Your Comments