തമിഴ് സിനിമനടൻ കൃഷ്ണമൂര്‍ത്തിയുടെയും കര്‍ണാടക സംഗീതജ്ഞ എം. എല്‍ വസന്തകുമാരിയുടെയും മകളായി 1953 ജൂലൈ 24നാണ് ശ്രീവിദ്യ ജനിച്ചത്. തമിഴ് സിനിമയിലൂടെ ചുവടുവെച്ച്, തെന്നിന്ത്യന്‍ ഭാഷകൾ മുഴുവൻ കടന്ന് ഹിന്ദിയിലും അഭിനയിച്ച് ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ തന്റേതായ ഒരിടം ശ്രീവിദ്യ കണ്ടെത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ താരത്തിന്റയെ പതിമൂന്നാം ചരമവാര്‍ഷികദിനമാണിന്ന്. ശ്രീവിദ്യയെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പങ്കുവെയ്ക്കുന്ന വികാരഭരിതമായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
കുറിപ്പിന്റയെ പൂർണരൂപം…………………….
40 വർഷവും സിനിമയിൽ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസിൽ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂർവ്വ പ്രതിഭ.
‘എല്ലാവർക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി’ എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല… ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാർത്ഥിക്കുന്നു.
Post Your Comments