മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ മറ്റൊരു മുഖമായിരുന്നു ‘കോട്ടയം കുഞ്ഞച്ചന്’ എന്ന ചിത്രം വരച്ചിട്ടത്. ആദ്യമായി മമ്മൂട്ടി ഹ്യൂമര്‍ ട്രാക്കില്‍ നിറഞ്ഞാടിയപ്പോള്‍ തിയേറ്ററുകളില്‍ ചിത്രം ചരിത്ര വിജയമായി. ടിഎസ് സുരേഷ് ബാബു-ഡെന്നിസ് ജോസഫ് ടീമിന്റെ ‘കോട്ടയം കുഞ്ഞച്ചന്’ തിരുവനന്തപുരത്തെ ‘അമ്പൂരി’ എന്ന മലയോര പ്രദേശത്താണ് ചിത്രീകരിച്ചത്. കോട്ടയം കുഞ്ഞച്ചനില്‍ നിന്ന് തുടങ്ങിയ മമ്മൂട്ടിയുടെ അച്ചായന് കഥാപാത്രങ്ങള്‍ പിന്നീട് മലയാള സിനിമയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. മലയാള സിനിമയില്‍ ചരിത്ര വിജയമായി മാറിയ കോട്ടയം കുഞ്ഞച്ചന് സിനിമ ഇറങ്ങും മുന്‍പേ ആര്‍ക്കും പ്രതീക്ഷ ഇല്ലാതിരുന്ന ചിത്രമായിരുന്നു, സിനിമയുടെ ലെങ്ങ്ത് ആയിരുന്നു അതിനു കാരണം. ചിത്രത്തിന്റെ നിര്‍മ്മാതാവ് പോലും ‘കോട്ടയം കുഞ്ഞച്ചന്’ രക്ഷപ്പെടില്ലെന്ന് വിധിയെഴുതി.
സിനിമയുടെ മൂന്ന് മണിക്കൂറോളമുള്ള ദൈര്‍ഘ്യം പ്രേക്ഷകരെ അസ്വസ്ഥരാക്കുമെന്ന് മനസ്സിലാക്കി ചിത്രം രണ്ടര മണിക്കൂറിലെക്ക് എഡിറ്റ് ചെയ്തു മാറ്റുകയായിരുന്നു. സിനിമയില്‍ പ്രതീക്ഷ വയ്ക്കാതിരുന്ന അണിയറ പ്രവര്‍ത്തകരെ അതിശയിപ്പിച്ചു കൊണ്ട് കേരത്തിലെ തിയേറ്ററുകളില്‍ നൂറോളം ദിവസം പിന്നിട്ട ‘കോട്ടയം കുഞ്ഞച്ചന്’ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറി. ഇന്നസെന്റ്, കെപിഎസി ലളിത, രഞ്ജിനി, സുകുമാരന്‍, ബാബു ആന്റണി, പ്രതാപ് ചന്ദ്രന്, കുഞ്ചന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Post Your Comments