CinemaGeneralLatest NewsMollywoodNEWS

ഞങ്ങള്‍ ഒരു കട്ടിലിലായിരുന്നു ഉറക്കം, അന്ന് മണിച്ചേട്ടന്‍ സിനിമയില്‍ ആരുമല്ല

മണിച്ചേട്ടനുമായിട്ടു സഹോദര തുല്യമായ ഒരു സ്നേഹമുണ്ടായിരുന്നു

മലയാളത്തിന്റെ അനുഗ്രഹീതനായ കലാകാരന്‍ കലാഭവന്‍ മണിയുയുമായുള്ള സ്നേഹ ബന്ധത്തിന്റെ വൈകാരികത തുറന്നു പറഞ്ഞു ടിനി ടോം. മണിച്ചേട്ടന്‍ തനിക്ക് സഹോദര തുല്യനായിരുന്നുവെന്നും സിനിമയിലെ ഇമേജിന്റെ ഹെഡ് വെയിറ്റ് ഒരിക്കലും കൊണ്ട് നടക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹമെന്നും ടിനി പറയുന്നു.

കലാഭവന്‍ മണിയെക്കുറിച്ച് ടിനി ടോം

‘മണിച്ചേട്ടനുമായിട്ടു സഹോദര തുല്യമായ ഒരു സ്നേഹമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ആദ്യത്തെ വിദേശയാത്ര ഒരുമിച്ചായിരുന്നു. ഞങ്ങളൊരു കട്ടിലിലാണ് കിടന്നുറങ്ങിയത്. ആ സമയത്ത് മണിച്ചേട്ടന്‍ സിനിമയില്‍ ഒന്നുമായിട്ടില്ല. ‘സല്ലാപം’ ചെയ്തിട്ടേ ഉള്ളൂ, സിനിമയുടെ ഒരു ഇത് തലയില്‍ കേറാത്ത ഒരു മനുഷ്യനാണ്. പുള്ളീനെ കൊണ്ട് നടക്കാന്‍ പുള്ളിക്ക് തന്നെ സാധിച്ചിട്ടില്ല. വേറെയാള്‍ക്കാരാ പുള്ളിയെ കൊണ്ട് നടന്നത്. അത് മാത്രമാണ് പുള്ളിക്കുണ്ടായ പ്രശ്നവും. ‘ഡഫേദാര്‍’ ചെയ്യാനൊരുങ്ങുമ്പോള്‍ ഞാന്‍ മണിച്ചേട്ടന്റെ വീട്ടില്‍ പോയി. ചേച്ചിയേയും മോളെയും കണ്ടു സംസാരിച്ചു. കുഴിമാടത്തിനരികെ കുറച്ചു നേരം നിന്നിരുന്നു. മണിച്ചേട്ടന്റെ ഓര്‍മ്മകള്‍ എപ്പോഴും ഒരു ഹാന്‍ഡ് വര്‍ക്കിന്റെ ഓര്‍മ്മയാണ്. സ്റ്റേജില്‍ കയറിയാല്‍ ശരീരം വിയര്‍ത്തു കൊണ്ട് തന്റെ ജോലി നിര്‍വഹിക്കുന്ന ഒരു അതുല്യ കലാകാരനായിരുന്നു മണിച്ചേട്ടന്‍’. ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ടിനി ടോം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button