തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പരിചയ സമ്പന്നനായ സംഘട്ടന സംവിധായകനാണ് ത്യാഗരാജന്‍ മാസ്റ്റര്‍. 1970 മുതൽ അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പർ നായകന്മാർക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. മലയാളത്തിലും നിരവധി ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുള്ള ത്യാഗരാജന്‍ പറയുന്നത് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സംഘട്ടനത്തിന്റെ കാര്യത്തില്‍ ഏറ്റവും വഴക്കമുള്ള നടന്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ ആണെന്നാണ്. മോഹന്‍ലാലിനൊപ്പമുള്ള അനുഭവവും അദ്ദേഹം പങ്കു വെക്കുന്നുണ്ട്.
ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ആണ് മോഹന്‍ലാല്‍ എന്ന ചെറുപ്പക്കാരനെ താന്‍ ആദ്യമായി കണ്ടത് എന്നും അയാളെ അന്ന് ശ്രദ്ധിക്കാന്‍ കാരണം അയാള്‍ക്ക് ഉണ്ടായിരുന്ന വിനയം ആയിരുന്നു എന്നും മാസ്റ്റര്‍ പറയുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാള്‍ തൊഴുകൈകളോടെ തന്നോട് പറഞ്ഞത് ‘മാസ്റ്റര്‍ ഞാന്‍ മോഹന്‍ലാല്‍ ‘ എന്നാണെന്നു ത്യാഗരാജന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു. സംഘട്ടന രംഗങ്ങളില്‍ താന്‍ കൊണ്ട് വന്നിട്ടുള്ള പുതുമകള്‍ നൂറു ശതമാനം പൂര്‍ണ്ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടന്‍ ആണ് മോഹന്‍ലാല്‍ എന്നും മാസ്റ്റര്‍ പറയുന്നു.
ഡ്യൂപ് ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യുന്ന മോഹന്‍ലാലിനോട് താന്‍ ചെയ്യരുത് എന്ന് പറഞ്ഞ പല രംഗങ്ങളിലും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും മാസ്റ്റര്‍ ഓര്‍ത്തെടുക്കുന്നു. ഫൈറ്റിന്റെ എല്ലാ രീതിയിലും മോഹന്‍ലാല്‍ അഗ്രഗണ്യന്‍ ആണെന്നും നാടന്‍ തല്ലും കളരിപ്പയറ്റും തുടങ്ങി, ബൈക്ക് സ്റ്റണ്ട് വരെ ലാല്‍ ചെയ്യുന്നത് ഡ്യൂപ്പ്കളെ അമ്പരപ്പിച്ചുകൊണ്ടാണ് എന്നും മാസ്റ്റര്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിനൊപ്പം ചെയ്തതില്‍ ഏറ്റവും അപകടം പിടിച്ച സംഘട്ടന രംഗങ്ങള്‍ ഉള്ളത് മൂന്നാംമുറ, ദൗത്യം എന്നി സിനിമകളിലാണ് എന്നും അദ്ദേഹം പറയുന്നു.
Post Your Comments