ജാമിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് നടൻ സൗബിന് ഷാഹിര്‍ . ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റയെ പ്രിയ പത്നിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് താരം എത്തിയത്.
എന്റെ പ്രിയപ്പെട്ട ജാമിക്ക് ജന്മദിനാശംസകള് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. നീയാണ് എന്റെ എറ്റവും വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എപ്പോഴും മനോഹരമായും പരിപൂര്‍ണമായും സംരക്ഷിച്ചതിന് നന്ദി. എറ്റവും മോശമായ സമയത്ത് പോലും നീ നമുക്ക് ചുറ്റുമുളള നല്ലത് കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു.
നീയാണ് എന്റെ വീട്, എന്റെ ലോകം. ഇനിയുളള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ ലവ് യൂ ജാമിയ സഹീര്‍, നീയെന്റെ തിളങ്ങുന്ന നക്ഷത്രമാണ്. സൗബിന് ഷാഹിര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം സിനിമാത്തിരക്കുകളില്‍ നിന്നും മാറി മാലി ദ്വീപില്‍ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ് സൗബിനും കുടുംബവും. നേരത്തെ മകന് ഒര്‍ഹാനൊപ്പം മാലിയില്‍ നിന്നെടുന്ന ചിത്രം സൗബിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments