GeneralLatest NewsMollywood

”മതത്തെ മുറിവേൽപ്പിച്ചു; വീടിനകത്ത് വരെ പോലീസ് സെക്യൂരിറ്റി ഏർപ്പെടുത്തി”; ഷാജി കൈലാസ്

തിരുവനന്തപുരത്തെ രജീവൻ സാറാണ് ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത്. എന്ത് പറഞ്ഞാലും ചെയ്ത് തരും

മലയാളത്തിന്റെ ആക്ഷന്‍ താരം സുരേഷ് ഗോപിയുടെ ഹിറ്റ് കഥാപാത്രമാണ് ഭരത് ചന്ദ്രൻ ഐെപിഎസ്. പ്രേക്ഷകർ കയ്യും നീട്ടി ഈ ചിത്രം സ്വീകരിച്ചപ്പോൾ അതിന് പിന്നിൽ പ്രവർത്തിക്കാൻ തങ്ങളെ സഹായിച്ച കമ്മീഷണർ വി.ആർ. രജീവനെ ഒാർത്തെടുക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. രജീവനും കമ്മീഷണർ എന്ന ചിത്രവുമായി അഭേദ്യ ബന്ധമുണ്ടായിരുന്നുവെന്നു ഷാജി കൈലാസ് പറയുന്നു. മതത്തെ പരിഹസിച്ചു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടായതിനെക്കുറിച്ചും ശ്രീപത്മനാഭ തിയേറ്ററിൽ ആള് കയറി സ്ക്രീൻ കുത്തി കീറിയതിനെക്കുറിച്ചും ഷാജി കൈലാസ് പങ്കുവയ്ക്കുന്നു.

”കമ്മീഷണർ ഷൂട്ട് ചെയ്യും മുൻപേ ഞാനും, രഞ്ജിയും, ഡയറക്ടർ രാജീവ് നാഥും കൂടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സിറ്റികളിലെ കമ്മീഷണർമാരോട് സംസാരിച്ചിരുന്നു. രഞ്ജി സംസാരിച്ചത് അദ്ദേഹം എന്തൊക്കെ ചെയ്തിരുന്നു എന്നാണ്. അംഗവിക്ഷേപങ്ങൾ, വ്യക്തിത്വം, അവരുടെ മുറി എന്നിവയെല്ലാം മനസ്സിലാക്കാൻ പോയത് ഞാനായിരുന്നു. തിരുവനന്തപുരത്തെ രജീവൻ സാറാണ് ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തന്നത്. എന്ത് പറഞ്ഞാലും ചെയ്ത് തരും. ഏകലവ്യൻ സിനിമ റിലീസ് ചെയ്യുന്ന സമയത്തു ഞങ്ങൾക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഒരു മതത്തെ മുറിവേൽപ്പിച്ചു എന്ന് ആരോപണം ഉയർന്നു. ശ്രീപത്മനാഭ തിയേറ്ററിൽ ആള് കയറി സ്ക്രീൻ കുത്തി കീറി.

രജീവൻ സർ വളരെ വേഗം ഇടപെട്ട് ഞങ്ങൾക്ക് സുരക്ഷിതത്വം തരികയും, പ്രത്യേക പോലീസ് ടീമിനെ ഞങ്ങൾക്ക് വിട്ടു തരികയും ചെയ്തതു. എന്റെ വീടിനകത്ത് വരെ പോലീസ് സെക്യൂരിറ്റി ഏർപ്പെടുത്തി തന്നു. മൂന്നു ദിവസത്തിനകം പ്രതികളെ പിടിച്ചു. ‘ഷാജി പറയുന്നത് പോലെ ചെയ്യാം’ എന്നായിരുന്നു അദ്ദേഹം. ബോധവത്ക്കരിച്ചു വിടുക മാത്രം മതിയെന്ന് ഞാൻ പറഞ്ഞു. 1992 സെപ്റ്റംബർ മുതൽ, 1995 ജൂൺ വരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു വി.ആർ. രജീവൻ. പടംകണ്ടു കഴിഞ്ഞതും ഒറ്റ ചോദ്യമായിരുന്നു: ‘പോലീസിന്റെ സംഭവങ്ങളെ നിങ്ങൾ മാറ്റിക്കളഞ്ഞല്ലോ. കമ്മീഷണർ ഓഫീസ് ഇങ്ങനെ ആക്കി വച്ചാൽ, ഞങ്ങൾ എല്ലാം പുതിയത് ചെയ്യണ്ടേ?’ കമ്മീഷണർ ഓഫിസ് സ്റ്റൈലൈസ് ചെയ്തതാണ് ഞങ്ങൾ സിനിമയിൽ അവതരിപ്പിച്ചത്. ‘ഇത്രയും സ്റ്റൈലിഷ് ആയിട്ടില്ല കമ്മീഷണർ ഓഫിസുകൾ. ഈ പടം കണ്ടിട്ടാണ് ഇനി എല്ലാ ഓഫീസും ചേഞ്ച് ചെയ്യാൻ പോകുന്നത്.’ അദ്ദേഹം പറഞ്ഞു. സിനിമ ഭയങ്കരമായി ഇഷ്ടപ്പെടുകയും ചെയ്‌തു. ” ഷാജി കൈലാസ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button