CinemaGeneralLatest NewsMollywoodNEWS

അമ്മ നൽകിയ ആ വാക്കുകളാണ് ജീവിക്കാന്‍ കരുത്തായത് ; വെളിപ്പെടുത്തി ബോളിവുഡ് താരം

വലിയ കുടുംബത്തിൽ ജനിച്ചിട്ടും അമ്മ തങ്ങളെ വളരെ ലളിതമായിട്ടാണ് വളർത്തിയത്.

ജീവിതത്തിലെ മോശമായ സമയത്ത് കൂടെ നിന്ന് ആത്മവിശ്വാസം നൽകിയത് അമ്മായിരുന്നു വെന്ന് ബോളിവുഡ് താരം കരിഷ്മ കപൂർ. മന്‍സ് ഓഫ് ബോംബൈയുടെ പേജിലാണ് ജീവിതത്തില്‍ ഉണ്ടായ നല്ലതും മോശവുമായ കാര്യങ്ങളെ കുറിച്ച് നടി പറയുന്നത്. അമ്മ നൽകിയ ആത്മവിശ്വാസമില്ലായിരുന്നുവെങ്കിൽ താൻ ഒരിക്കൽ പോലും ബോളിവുഡിൽ എത്തില്ലായിരുന്നുവെന്ന് കരീഷ്മ കുറിച്ചു.

തന്നിലുള്ള അഭിനേത്രിയെ ആദ്യമായി കണ്ടുപിടിച്ചത് അമ്മയാണ്. വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം തളര്‍ന്നുപോയിരുന്നു. പക്ഷേ അമ്മ അന്ന് പറഞ്ഞത് നീ ഒരു അഭിനേത്രിയാണ്. ആളുകളെ രസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരം കാര്യങ്ങളിൽ അതൊന്നും തടസമാകരുതെന്നും അമ്മ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് തന്നെ തല ഉയര്‍ത്തി പിടിച്ചു നടത്താൻ പ്രേരിപ്പിച്ചതെന്നും കരിഷ്മ വ്യക്തമാക്കുന്നു.

വലിയ കുടുംബത്തിൽ ജനിച്ചിട്ടും അമ്മ തങ്ങളെ വളരെ ലളിതമായിട്ടാണ് വളർത്തിയത്. സ്കൂൾ ബസിലും ലോക്കൽ‌ ട്രെയിനിലും കയറിയാണ് പഠിക്കാനായി പോയിരുന്നതെന്നും കരിഷ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button