ബാലതാരമായി സിനിമയിലേക്ക് എത്തിയ താരപുത്രനായിരുന്നു കാളിദാസ് ജയറാം. പിന്നീട് പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി വീണ്ടും മലയാളത്തിലേക്ക് താരം എത്തുന്നത്. ഇതിന് ശേഷം നിരവധി സിനിമകളില്‍ നായക വേഷത്തിലഭിനയിച്ച കാളിദാസിന് അതെല്ലാം നൂറ് ശതമാനം വിജയമാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടും ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലൂടെ എത്തുകയാണ് താരം . സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് മനസ് തുറന്നിരിക്കുകയാണ്.
എനിക്ക് തോന്നുന്നു, കൊച്ച് കൊച്ച് സന്തോഷങ്ങളായാലും എന്റെ വീട് അപ്പുന്റേത് ആയാലും ഒരുപാട് ആള്‍ക്കാര്‍ ഇപ്പഴും ഇത് ടിവിയില്‍ വരുമ്പോള്‍ എന്നെ വിളിച്ച് പറയാറുണ്ട്. നല്ല സിനിമയായിരുന്നു. നല്ല കഥാപാത്രങ്ങളായിരുന്നു എന്നെല്ലാം. അതെല്ലാം നല്ല കുടുംബമൂല്യങ്ങള്‍ പറയുന്ന സിനിമകളായിരുന്നു. അത് കൊണ്ടാണെന്ന് തോന്നു നമ്മുടെ പ്രേക്ഷകര്ക്ക് അതുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റിയത്.
പിന്നെ സത്യന്‍ അങ്കിള്‍, സിബി അങ്കിള്‍ അങ്ങനെ മലയാളത്തിലെ മാസ്റ്റര്‍ ജീനിയസ് സംവിധായകര്‍ സംവിധാനം ചെയ്യുമ്പോള്‍ ഏത് അഭിനേതാവായാലും അഭിനയിച്ച് പോകും. അത് കൊണ്ട് ആ ക്രേഡിറ്റ് അവര്‍ക്ക് രണ്ട് പേര്‍ക്കും കൊടുക്കാം എന്നും താരം പറയുന്നു. ട്രോളുകളെ കുറിച്ചും കാളിദാസ് പറയുന്നുണ്ട്.
ഇപ്പോഴും എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ട്രോളുന്ന ഒരുപാട് പേരുണ്ട്. ട്രോള്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ അതിനും വല്ലാത്ത കഴിവ് വേണം. ഇത്രയും പേരെ ചിരിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നു. നമ്മള്‍ നമ്മുടെ ജോലി നന്നായി ചെയ്താല്‍ അവര്‍ക്ക് ജോലി കുറയും. നമ്മുടെ ജോലിയില്‍ ആത്മാര്‍ഥമായിട്ട് പരിശ്രമം നടത്തിയാല്‍ ബാക്കിയുള്ള കാര്യങ്ങളധികം മൈന്‍ഡ് ചെയ്യേണ്ട ആവശ്യം വരില്ലെന്നാണ് കാളിദാസ് പറയുന്നു.
Post Your Comments