യുവതാരം ഷെയ്ന് നിഗവും വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ‘ഖുർബാനി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ വി. വെയിൽ സിനിമയ്ക്കിടയിൽ താരം ഖുർബാനിയിൽ അഭിനയിക്കാൻ പോയതാണ് വിവാദങ്ങൾക്ക് കാരണം. െഷയിൻ മുടി വെട്ടി എന്നാരോപിച്ച് കൊണ്ട് വെയിലിന്റെ നിർമതാവ് ഷെയിനിനു നേരെ വധഭീഷണി ഉയർത്തി. ഈ സംഭവത്തില്‍ താരത്തിനു പിന്തുണയുമായി സംവിധായകന് രംഗത്ത്.
ഷെയിന്‍ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ എന്നാണ് ഖുർബാനി സംവിധായകൻ ചോദിക്കുന്നത്. വിവാദത്തിൽ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. അടുത്തമാസം 15 നാണ് വെയിലിന്റെ അടുത്ത ഘട്ട ഷൂട്ടിങ്. ”അടുത്തമാസം 15 ആകുമ്പോഴേക്കും ഷെയിന്റെ മുടി വളരും. മൊട്ടയടിച്ചതൊന്നുമല്ലല്ലോ. അയാളുടെ കഥാപാത്രത്തിന് വേണ്ടി മുടി കുറച്ച് വെട്ടി ജെല്ല് പുരട്ടുക മാത്രമാണ് ചെയ്തത്.”- ജിയോ പറഞ്ഞു.
ഖുര്‍ബാനിയുടെ ഷൂട്ടിങിനിടെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു ഷെയിന്‍ നിഗം. അതിനിടയിലാണ് ഈ വിവാദങ്ങളൊക്കെ സംഭവിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments