മലയാളികളെ പേടിപ്പെടുത്താന്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമെത്തുകയാണ്. വിനയന് സംവിധാനം ചെയ്ത ആകാശഗംഗയിലെ യക്ഷിയായി വന്ന് പ്രേക്ഷകരെ ഭയപ്പെടുത്തിയത് ദിവ്യ ഉണ്ണിയാണ്. എന്നാല്‍ ആദ്യ ഭാഗത്തെ നായിക ദിവ്യ ഉണ്ണി രണ്ടാം ഭാഗത്തില്‍ ഇല്ല. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
‘എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ വലിയ ആകാംഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്പോള്‍ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേ ഒള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ രണ്ടാം ഭാഗം ഉണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേയ്ക്കാള് മികച്ചതാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.” ദിവ്യ പറഞ്ഞു
Post Your Comments