
ദിലീപിന്റയും കാവ്യ മാധവന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ് ഒക്ടോബര്‍ പത്തൊന്‍പത്. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് താരദമ്പതികൾക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടത്. മകൾ മീനാക്ഷിയ്ക്ക് കൂട്ടിനായി കുഞ്ഞനിയത്തി വന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ദിലീപ് ആരാധകരെ അറിയിച്ചിരുന്നു.
മകളുടെ ഇരുപത്തിയെട്ട് കെട്ട് ചടങ്ങ് വിപുലമായി ആഘോഷിച്ചെങ്കിലും പിന്നീട് കാര്യമായ ആഘോഷം ഒന്നും താരദമ്പതികൾ പുറത്തറിയിച്ചിട്ടില്ല. മകൾ മഹാലക്ഷ്മിയുടെ ഫോട്ടോ പുറത്ത് വിട്ടാതെ സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയാണ് ദിലീപും കാവ്യയും. താരപുത്രിയുടെ ഒന്നാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാൽ പിറന്നാള്‍ ദിവസമെങ്കിലും താരപുത്രിയെ പുറം ലോകത്തിന് കാണിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Post Your Comments