ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് ദീപികയും രൺവീറും. ഏറ്റവും കൂടുതൽ കാലം ഗോസിപ്പ് കോളത്തിൽ ചർച്ചയായ പ്രണയകഥയായിരുന്നു ഇരുവരുടെയും. ഇപ്പോഴിത രൺവീറിനോട് പ്രണയം തോന്നാനുളള കാരണം വെളിപ്പെടുത്തുകയാണ് താരം.
ബോളിവുഡ് ആഘോഷമാക്കിയ പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റേയും ദീപിക പദുകോണിന്റേയു. പിന്നീടുള്ള താരങ്ങളുടെ ബ്രേക്കപ്പ് പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു.
രൺബീറുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം കരിയറിൽ താരം ശ്രദ്ധകേന്ദ്രീകരിച്ച ദീപിക ഇതിന് ശേഷം രൺവീറും മായി പ്രണയത്തിലാവുകയായിരുന്നു. ആരാധരകരിൽ നിന്നുവരെ താരങ്ങൾ ഇതു മറച്ചു പിടിച്ചിരുന്നു. നീണ്ട് ആറ് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷം നവംബർ 14 ന് ഇരുവരും വിവാഹിതരാകുന്നത്.
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഇപ്പോഴിതാ രൺവീറിനോട് പ്രണയം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടി. തന്റെ മനസ്സിൽ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. മനസ്സിൽ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും.
കരിയറിലും ജീവിതത്തിലും ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ടിട്ടുണ്ട്. ആ സമയത്തെല്ലാം രൺവീർ ഒരുപോലെയാണ് എന്നേട് പെരുമാറിയിട്ടുള്ളത്. രൺവീറിന്റെ ഈ ചിന്താഗതിയും സ്വഭാവവുമാണ് എന്നെ അദ്ദേഹത്തിനോട് ഏറെ അടുപ്പിച്ചത്- ദീപിക കൂട്ടിച്ചേർത്തു.
Post Your Comments