ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രം ’41’ റിലീസിന് തയ്യാറെടക്കുമ്പോള്‍ തന്റെ പുതിയ ചിത്രത്തിലെ നായകനായ ബിജു മേനോനെക്കുറിച്ച് സംസാരിക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ലാല്‍ ജോസ്. ലാല്‍ ജോസിന്റെ ഭൂരിഭാഗം സിനിമകളിലും ബിജു മേനോന്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് മുതല്‍ അദ്ദേഹം ഒടുവില്‍ ചെയ്ത ’41’ വരെ ആ കൂട്ട്കെട്ട് തുടരുമ്പോള്‍ തന്റെ ഇഷ്ടനയകനെക്കുറിച്ച് മനസ്സ് മനസ്സ് തുറക്കുകയാണ് ലാല്‍ ജോസ്.
‘കമല്‍ സാറിന്റെ സിനിമയായ അഴകിയ രാവണന്‍, അതില്‍ ഞങ്ങള്‍ക്ക് ബിജുമേനോനെ കിട്ടുകയാണ്. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. അന്ന് മമ്മുക്കയുടെ പിന്‍ഗാമിയായിട്ടാണ് ഞങ്ങള്‍ ബിജുവിനെ കണ്ടത്. ഞാനന്ന് തമാശയായി പറയും. ‘ദിലീപും ബിജുവും സൂപ്പര്‍ സ്റ്റാറുകളാകും. അങ്ങനെയായാല്‍ എനിക്ക് പേടിക്കേണ്ട. സ്ക്രിപ്റ്റ് റെഡിയായാല്‍ വന്ന് അഭിനയിക്കെടാ എന്ന് പറഞ്ഞാല്‍ മതിയല്ലോ’. അഴകിയ രാവണനില്‍ ബിജുവിന്റെ അസോസിയേറ്റിന്റെ വേഷം ഞാന്‍ അഭിനയിച്ചു. അതില്‍ ഇന്നസെന്റ് ചേട്ടന് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ഞാനാണ്. ‘ഒരു മറവത്തൂര്‍ കനവ്’ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സിനിമയാണ്. മമ്മുക്കയുടെ അനുജനായി ബിജുവിനെ കാസ്റ്റ് ചെയ്തു. പിന്നെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’, ‘രണ്ടാം ഭാവം’, ‘പട്ടാളം’, ഇപ്പോള്‍ ‘നാല്‍പ്പത്തിയൊന്ന്’ വരെ’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറയുന്നു.
Post Your Comments