
മലയാള ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രദ്ധിക്കപെടുന്നത്. പരിപാടിയിൽ അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി രസകരമായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. മകൾ പത്മയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ നടി പറയാറുണ്ട് .
ഇപ്പോഴിതാ മകൾ പത്മ കുക്കിംഗ് പഠിക്കാന്‍ തീരുമാനിച്ച കഥയാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. തുടക്കം തന്നെ പുട്ട് ഉണ്ടാക്കാനായിരുന്നു. ഇതിന്റെ പരീക്ഷണ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അശ്വതി തന്നെ പങ്കുവെച്ചിരിക്കുകയാണ്.
അശ്വതിയുടെ വാക്കുകളിലേക്ക്………..
ഞാൻ പുട്ടെന്നു പറഞ്ഞാൽ അവൾ പാസ്‌താ ന്നു പറയും. ഉപ്പുമാവെന്നു പറഞ്ഞാൽ അപ്പൊ വേണം ചിക്കൻ നഗ്ഗട്സ്സ്. ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും പച്ചക്കറി ആയി എന്റെ മകൾ അംഗീകരിച്ചിട്ടേയില്ല. അതോണ്ട് നടത്തിയ അറ്റ കൈ പ്രയോഗം ആയിരുന്നു പുട്ടുണ്ടാക്കൽ. അടുക്കളയിൽ കൂടെ നിൽക്കാൻ അവൾക്ക് വല്യ ഇഷ്ടായോണ്ടും ‘വീണാന്റിനെ @veenascurryworld പോലെ വീഡിയോ ചെയ്യാം’ന്നു ഇടയ്‌ക്കിടെ അവളു തന്നെ പറയുന്നത് കൊണ്ടും സംഗതി ഏറ്റു. ഇന്ന് സ്കൂള് വിട്ടു വന്നിട്ട് പുതിയ ഡിഷ് ഉണ്ടാക്കാം ന്നു പറഞ്ഞു പോയിട്ടുണ്ട്
Post Your Comments