ആദ്യ സിനിമയില്‍ തന്നെ നായക തുല്യ വേഷം ചെയ്ത ഭഗത് മാനുവലിന് ലഭിച്ച വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് തന്റെ ആദ്യ ഷോട്ട് തന്നെ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനൊപ്പം ചെയ്യാന്‍ കഴിഞ്ഞത്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമയിലെത്തുന്നത്, ‘മലര്‍വാടി’യ്ക്ക് ശേഷം വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും മലയാള സിനിമയില്‍ ചില മികച്ച കഥാപാത്രങ്ങളിലൂടെ അടയാളപ്പെടാന്‍ ഭഗതിനു കഴിഞ്ഞു. തന്റെ ആദ്യ ഷോട്ട് ജഗതി ശ്രീകുമാര്‍ എന്ന അതുല്യ [പ്രതിഭയ്ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം തനിക്ക് ഒരു വിലപ്പെട്ട ഉപദേശം നല്‍കിയെന്നും ഭഗത് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
ഭഗത് മാനുവലിന്റെ വാക്കുകള്‍
‘എന്റെ ആദ്യത്തെ ഷോട്ട് അമ്പിളി ചേട്ടനൊപ്പമായിരുന്നു. അദ്ദേഹം അടുത്തു വിളിച്ചിട്ട് പറഞ്ഞു, ‘അനിയാ ടൈമിംഗ് ഉണ്ടേല്‍ നീ രക്ഷപ്പെടും. ഇല്ലെങ്കില്‍ തെണ്ടിപ്പോവും’ എന്ന്. ഈ സിനിമയ്ക്കിടയില്‍ നിവിനും അജുവുമായൊക്കെ നല്ല കൂട്ടാവാന്‍ കഴിഞ്ഞു. അത്തരം സൗഹൃദങ്ങളാണ് ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നത് . നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കേറുമെന്ന് അന്നേ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അത് പോലെ അജുവും. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങളില്ലായിരുന്നു’.
Post Your Comments