ചെറിയ കാലയളവ് കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മലയാളത്തിലെ മിന്നും താരമായി മാറുകയായിരുന്നു ടൊവിനോ. ഒരു സിനിമ നടൻ എന്നതിലുപരി മികച്ച മനുഷ്യസ്നേഹികൂടിയാണ് ടൊവിനോ. തന്റെ പ്രേക്ഷകർക്കൊപ്പം അവരിൽ ഒരാളായി എപ്പോഴും ചേർന്ന് നിൽക്കാൻ ടൊവിനോ ശ്രമിക്കാറുണ്ട്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം യഥാർഥ ജീവിതത്തിൽ ആഗ്രഹിച്ചത് ഒരു സിനിമ താരമാകാനായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവിതത്തിൽ വേണ്ടായെന്ന് വെച്ച ഇഷ്ടത്തെ കുറിച്ചും ടൊവിനോ വെളിപ്പെടുത്തി. വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്താൻ താൽപര്യമാണ് താരത്തിന്. എന്നാൽ ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ ആ ഇഷ്ടം താരം വേണ്ടയെന്ന് വയ്ക്കുകയായിരുന്നത്രേ. അഭിമുഖത്തിൽ ടൊവിനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയ്ക്ക് ഭാരമാകുമെന്ന് കരുതിയാണ് ആ ഇഷ്ടം വേണ്ടയെന്ന് വെച്ചതെന്നും താരം പറയുന്നു.
ഈ കാര്യത്തിൽ ആകെ പ്രതീക്ഷയുള്ളത് മകളിലാണ്. ഭാര്യയ്ക്കും അപ്പനും ഇതിൽ താൽപര്യമില്ല. മകളിലുള്ള ആ പ്രതീക്ഷ തെറ്റിയില്ലെങ്കിൽ വീട്ടിൽ വളർത്തു മൃഗങ്ങൾ എത്തിത്തുടങ്ങും. വളർത്തുമൃഗങ്ങളോടുള്ള തന്റെ സ്നേഹം മകളിലൂടെ നിലനിൽക്കും എന്നാണ് ടൊവിനോയുടെ പ്രതീക്ഷ- ടൊവിനോ കൂട്ടിച്ചേർത്തു
Post Your Comments