GeneralLatest NewsTV Shows

‘എന്റെ മുന്നില്‍ വച്ച് മോൾ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു…’ നടന്‍ യദുകൃഷ്ണന്‍ പങ്കുവയ്ക്കുന്നു

കെ.കെ രാജീവ് സാർ മോളെ അഭിനയിപ്പിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ, ഞാന്‍ മോളോട് തന്നെ ചോദിച്ചു

ബാലതാരമായി എത്തുകയും സിനിമാ സീരിയല്‍ രംഗത്ത് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടനാണ്‌ യദുകൃഷ്ണന്‍.  പന്ത്രണ്ടാം വയസ്സിലാണ് തന്റെ ആദ്യ സിനിമയായ ‘വിവാഹിതരേ ഇതിലേ ഇതിലേ’യിൽ  യദു അഭിനയിച്ചത്. യദുവിന്റെ അനിയൻ വിധു കൃഷ്ണനും അതേ സിനിമയിലൂടെ ബാലതാരമായി അരങ്ങേറി. ഇപ്പോള്‍ യദു കൃഷ്ണന്റെ മകൾ മൂന്നാം ക്ലാസുകാരി ആരാധ്യയും അഭിനയരംഗത്തേക്കെത്തിയിരിക്കുകയാണ്. കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ‘തോന്യാക്ഷരങ്ങൾ’ എന്ന സീരിയലിൽ, യദുവിനൊപ്പം ആമി എന്ന കഥാപാത്രത്തെയാണ് ആരാധ്യ അവതരിപ്പിക്കുന്നത്.

‘എന്റെ മുന്നില്‍ വച്ച് മോൾ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു…’ മകളും അച്ഛനും ഒരുമിച്ചുള്ള അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് യദുകൃഷ്ണ പറഞ്ഞു. 12 വയസിൽ നടനായ അച്ഛനെ പത്തു വയസിൽ ക്യാമറയ്ക്കു മുന്നിലെത്തി മകൾ തോൽപ്പിച്ച കഥ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പങ്കുവച്ചത്.

‘അഭിനയ മോഹമുണ്ടെന്ന് മോൾ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കെ.കെ രാജീവ് സാർ മോളെ അഭിനയിപ്പിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ, ഞാന്‍ മോളോട് തന്നെ ചോദിച്ചു. പക്ഷേ അവളുടെ മറുപടിയായിരുന്നു രസം. ‘എനിക്ക് അഭിനയിക്കണം അച്ഛാ, എനിക്ക് അച്ഛനെ തോൽപ്പിക്കണം’ എന്നായിരുന്നു അവളുടെ മറുപടി. കാരണം ചോദിച്ചപ്പോൾ അതിലും വലിയ രസം. ഞങ്ങള്‍ ഒന്നിച്ച് അടുത്തിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുമ്പോ കുറച്ചു പേർ വന്ന് എന്റെയൊപ്പം നിന്നു ഫോട്ടോ എടുത്തു. അതിൽ അവൾക്ക് അസൂയ തോന്നി അത്രേ. അവളുടെ കൂടെ നിന്നു ഫോട്ടോ എടുക്കാനും ആരെങ്കിലും ഒക്കെ വരണം. അതാണ് അഭിനയ മോഹത്തിന്റെ പ്രധാന കാരണം….’’.– യദു കൃഷ്ണൻ പറയുന്നു

shortlink

Post Your Comments


Back to top button