വളരെ ചെറിയ പ്രായം മുതല്‍ മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരമാണ് ശരത് ദാസ്. സിനിമകളിലും സീരിയലുകളിലും സജീവമായിരിക്കുന്ന ശരതിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നടന്നിരുന്നു. ശരത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സീരിയലിലെ ഒരു രംഗമായിരുന്നു ട്രോളന്മാർ ആഘോഷമാക്കിയത്.
എന്നാൽ തുടക്കത്തില്‍ ഇത് തമാശയായി തോന്നിയെങ്കിലും വ്യാപകമായി ട്രോളുകള്‍ വന്നതോടെ മക്കളടക്കം ശരതിന്റെ കുടുംബം സങ്കടത്തിലായി. ട്രോളന്മാരുടെ ഈ ആക്രമണം ലേശം അതിര് കവിഞ്ഞ് പോയെന്ന് പറയുകയാണ് ശരതിപ്പോള്‍.
ആദ്യ നാലഞ്ച് ദിവസം താനും ട്രോള്‍ തമാശയായി കണ്ട് ആസ്വദിച്ചിരുന്നെന്ന് പറയുകയാണ് ശരത്. എന്നാല്‍ ട്രോളന്മാരുടെ ആഘോഷം കൂടി കൂടി വന്നതോടെ ടെന്‍ഷനായി. ഇത്രയും മോശമായിരുന്നോ എന്ന് ചിന്തിച്ച് പോയെന്നും താരം പറയുന്നു. ട്രോളുകള്‍ തമാശയും കടന്ന് എന്നെ പേഴ്‌സണല്‍ ഹരാസ്‌മെന്റിലേക്ക് വരെ എത്തിച്ചിരുന്നു. 26 വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ലെന്നും ശരത് സൂചിപ്പിച്ചു.
ട്രോളന്മാര്‍ ഇത്രയും ആഘോഷിച്ചപ്പോള്‍ വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായതെന്നാണ് ശരത് പറയുന്നത്. ട്രോളന്മാരുടെ ഈ ആഘോഷം തന്റെ രണ്ട് പെണ്‍മക്കളെയും വലിയ രീതിയില്‍ വേദനിപ്പിച്ചു. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് എനിക്കുള്ളത്. അവരൊക്കെ മലയാളം വായിക്കാനറിയുന്നവരല്ലേ. ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ച് കൂടെ എന്നൊക്കൊണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്പോള്‍ വല്ലാതികല്ലേ എന്നു ശരത് ചോദിക്കുന്നു.
ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്‌സ് ആണെന്നും അതേ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കേണ്ടതായിട്ടും വന്നു. ഏതായാലും വല്ലാതെ വിഷമിച്ചു. നല്ലത് വന്നാലും മോശം വന്നാലും സ്വീകരിക്കണം എന്ന് മനസിലാക്കി മുന്നോട്ട് തന്നെ നീങ്ങുകയാണ് ശരത് പറയുന്നു.
Post Your Comments